അമ്പലപ്പുഴ: മലയാളി യുവാവിനെ വിദേശത്ത് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുറക്കാട് പഞ്ചായത്ത് ആറാംവാർഡ് തോട്ടപ്പള്ളി നാലുചിറപത്തിൽ (പട്ടെൻറപറമ്പിൽ) പരേതനായ ആൻറണിയുടെ മകൻ ജോജി ആൻറണിയാണ് (33) മരിച്ചത്.ദുബൈയിൽ അൽഖുസൈസിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഏറെസമയം കഴിഞ്ഞും കാണാതെവന്നതോടെ ഭാര്യ ഹിമ നോക്കിയപ്പോഴാണ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടത്. മാതാവ്: റെയ്ച്ചൽ ആൻറണി.