കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് കുഞ്ചുക്കുട്ടി തമ്പുരാട്ടിയുടെയും മാവിലശ്ശേരി നാരായണൻ നമ്പൂതിരിയുടെയും മകൻ നന്ദകുമാർ രാജ (71) നിര്യാതനായി. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് മാനേജറായിരുന്നു. ശൃംഗപുരം ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറിയും കൊടുങ്ങല്ലൂർ പുത്തൻ കോവിലകം അഡ്മിനിസ്ട്രേറ്റിവ് സൊസൈറ്റി സ്ഥാപക ട്രഷററുമായിരുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ നവരാത്രിയാഘോഷത്തിലെ പാഠകം നന്ദകുമാർ രാജയാണ് പതിവായി നടത്തി വന്നിരുന്നത്. ഇരിങ്ങാലക്കുട കൂടൽമാണിക്യ സ്വാമിയുടെ ഉത്സവത്തിന് കഴിഞ്ഞ 15 വർഷമായി നന്ദകുമാർ രാജയാണ് പാഠകം നടത്തുന്നത്. അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമായിരുന്നു.ഭാര്യ: സുജാത. മകൻ: ഗോപീകൃഷ്ണൻ (ടാറ്റ കൺസൽട്ടൻസി സർവിസ്, കൊച്ചി). മരുമകൾ: ദീപശ്രീ (എസ്.സി.എം.എൻ എൻജിനീയറിങ്ങ് കോളജ്, അങ്കമാലി).