കൊയിലാണ്ടി: ചേലിയയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ അക്കനാരി ചെക്കോട്ടി (76-എ.സി. കുട്ടി) നിര്യാതനായി. മേലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, എടവന ഭഗവതി ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: നളിനി. മക്കൾ: നസീന, സോനുക്കുട്ടി (അധ്യാപിക നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂൾ). മരുമക്കൾ: അനിൽ കുമാർ (അധ്യാപകൻ, കോക്കല്ലൂർ ജി.എച്ച്.എസ്.എസ്), സജീവൻ (അധ്യാപകൻ മാട്ടനോട് എ.യു.പി സ്കൂൾ). സഹോദരങ്ങൾ: ചോയിച്ചി, കുഞ്ഞിമാണിക്കം, പരേതയായ ചിരുതക്കുട്ടി.