റാന്നി: സുഹൃത്ത് ഓടിച്ച മാരുതി വാനിടിച്ച് സ്വകാര്യ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. അറയാഞ്ഞിലിമണ്ണ് പ്ലാമൂട്ടിൽ പി.ആർ. സന്തോഷാണ് (കണ്ണൻ -37) മരിച്ചത്. ഇടകടത്തി അറയാഞ്ഞിലിമൺ പാലത്തിനുസമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.അറയാഞ്ഞിലിമണ്ണ് പാലത്തിെൻറ അക്കരെ വൈദ്യുതി പോസ്റ്റിൽ ചാരി സന്തോഷ് നിൽക്കുമ്പോൾ മാരുതി വാനുമായി സുഹൃത്ത് ഡ്രൈവ് ചെയ്ത് എത്തുകയും നിയന്ത്രണംതെറ്റി വാൻ ഇടിച്ചുവീഴ്ത്തുകയുമായിരുെന്നന്ന് വെച്ചൂച്ചിറ പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. സൗമ്യയാണ് ഭാര്യ. മക്കൾ: ആതിര, അപ്പു.