തിരുവല്ല: കുറ്റൂരിൽ ശനിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പരുത്തിമുട്ടത്ത്പി.ഐ. ജോസഫ് (ജോസ് -68) മരിച്ചു.ശനിയാഴ്ച രാത്രി 7.30ന് കുറ്റൂർ കവലക്ക് സമീപം തിരുവല്ല ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ സാരമായി പരിക്കേറ്റയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു.ഭാര്യ: പരേതയായ എൽസമ്മ ജോസഫ്. മക്കൾ: ഷിബി, ഷിജോ. മരുമകൻ: സിബി. സംസ്കാരം ബുധനാഴ്ച 11.30ന് കുറ്റൂർ സെൻറ് മേരീസ് മലങ്കര ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.