അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി തങ്കമ്മ (81) നിര്യാതയായി. 2019ൽ എം.സി റോഡിൽ കിളിവയൽ ജങ്ഷന് സമീപം ഒറ്റപ്പെട്ടനിലയിൽ കണ്ടെത്തിയ ഇവരെ അടൂർ പൊലീസാണ് മഹാത്മയിലെത്തിച്ചത്. ബന്ധുക്കളെപ്പറ്റി വ്യക്തമായ വിവരം പറയാൻ സാധിച്ചിരുന്നില്ല. ഇവരുടെ ആധാറിൽ കൊട്ടാരക്കര മൈലം ചരുവിളയെന്നാണ് ഉള്ളത്. ബന്ധുക്കളുണ്ടെങ്കിൽ മൃതദേഹം സംസ്കാരത്തിന് വിട്ടുനൽകുമെന്ന് മഹാത്മ ജനസേവന കേന്ദ്രം അധികൃതർ പറഞ്ഞു. ഫോൺ: 04734 220163.