കൊടുവള്ളി: പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ ജയ നിവാസിൽ രാഘവപ്പണിക്കർ (94) നിര്യാതനായി. കളരാന്തിരി ജി.എം.എൽ .പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. അധ്യാപക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. 1973 ൽ അധ്യാപക, എൻ.ജി.ഒ സമരത്തിൽ പങ്കെടുത്തു. കെ.ജി. പി.ടി.എ, കെ.എസ്.ടി.എ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. പെൻഷനേഴ്സ് യൂനിയൻ കൊടുവള്ളി ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ ശാന്ത ടീച്ചർ. മക്കൾ: ബാലസുന്ദരൻ (റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ), കൈലാസ് നാഥ് , ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: പ്രീത, ശീതളകുമാരി, രാജൻ, പ്രഭാകരൻ.