കോഴിക്കോട്: പുകവിലിക്കെതിരെയും പ്രമേഹരോഗത്തിനെതിരെയുമുള്ള ബോധവത്കരണത്തിലൂടെ ശ്രദ്ധേയനായ ഡോ. എം.വി. ഇമ്പിച്ചി മമ്മി (80) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം നെല്ലിക്കോട് നെയ്ത്തുകുളങ്ങരയിലെ മകെൻറ വീട്ടിൽ വിശ്രമിച്ചുവരികെ വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന് ഗവേഷണ വിഭാഗം മുന്‍ മേധാവിയുമായ ഇദ്ദേഹം പ്രമേഹം, പുകവലി എന്നിവിഷയങ്ങളിൽ നിരവധി ലേഖനങ്ങളും ഏതാനും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പ്രമേഹരോഗ ചികിത്സയിൽ വ്യായാമത്തിെൻറ പങ്ക് വിശമാക്കുന്ന ‘പ്രമേഹം എന്നന്നേക്കുമായി മാറ്റാം’ എന്ന പുസ്തകം പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മടവൂര്‍ മേലെ വള്ളോപ്ര പരേതരായ എം വി അഹമ്മദ് കോയയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ:ഡോ. ബി. സഫിയ (കോഴിക്കോട് മെഡിക്കല്‍ കോളജ് ത്വക് രോഗ വിഭാഗം റിട്ട. മേധാവി). മക്കള്‍: റഫീഖ് (എഞ്ചിനീയർ) ഡോ. റസിയ (പീഡിയാട്രിഷ്യന്‍, ദുബയ്). മരുമക്കള്‍: അഷ്ന, ഡോ. ഫസലുദ്ദീന്‍ (കാര്‍ഡിയോളജിസ്റ്റ്, ദുബയ്). ഖബറടക്കം വെള്ളിപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.