ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. താമരേശ്ശരി അടിവാരം പാറക്കടവത്ത് വീട്ടിൽ കരുണാകരക്കുറുപ്പിെൻറ മകൻ കിഷോർ കുമാറാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽപടി തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രം കിഴക്കേനട റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ കിഷോർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: സവിത. രണ്ട് മക്കളുണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ചെങ്ങന്നൂരിൽ വഞ്ഞിപ്പുഴ പാലസിൽ ഡ്രൈവറായിരുന്നു. ഇവിടെ കുടുംബമായി താമസിച്ച് ജോലി ചെയ്തുവരുകയായിരുന്നു.