ഈങ്ങാപ്പുഴ: ബഹുജൻ സമാജ് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയും ഹദ് യ സ് പെഷൽ സ്കൂൾ സി.ഇ.ഒ.യും സംസ്ഥാന സ്പെഷൽ സ്കൂൾ അസോസിയേഷൻ പ്രവർത്തകനുമായ ഗഫൂർ പുതുപ്പാടി (42) നിര്യാതനായി. 2001 വരെ പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംഘാടകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ജൗഹറ. മക്കൾ: ആയിഷ ഫെബിൻ, ഫഹദ് റഷാദി, നബീൽ ഇബ്രാഹിം, ഐറ മെഹറിൻ.