മായനാട്: മണ്ടാരത്ത് താഴത്തിന് സമീപം ഏർക്കുളങ്ങര അബ്ദുൽ റഹിമാൻ ഹാജി (85) നിര്യാതനായി. മണ്ടാരത്ത് താഴത്ത് വ്യാപാരിയായിരുന്നു. മായനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി, ബിദായത്തുൽ ഹിദായ മദ്റസ കമ്മിറ്റി, കോട്ടോം പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവയിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബീഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, ഇസ്മാഈൽ, അബ്ദുൽ മുനീർ, അബ്ദുൽ അസീസ്. മരുമക്കൾ: ആരിഫ, സാജിത, നസീറ, സഹാന.