തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം. ഹസെൻറ സഹോദരൻ എം.എം. അഹമ്മദ് സുൽഫിക്കർ (60) നിര്യാതനായി. പരേതരായ എം. മാലിക് മുഹമ്മദിെൻറയും ഫാത്തിമാബീവിയുടെയും മകനാണ്. ജഗതി കൊച്ചാർ റോഡിൽ ഹീര ഹെറിട്ടേജ് 17 എഫിൽ താമസം. ഭാര്യ: സോഫിയബീഗം. മക്കൾ: സുഹാന, സുൽത്താന. മരുമകൻ: അഹമ്മദ് അസൈൻ (എടപ്പാൾ). ഷാർജ ഇന്ത്യൻ അസോസിയേഷെൻറയും ഇൻകാസിെൻറയും ഭാരവാഹിയും ഹീര ഹെറിട്ടേജ് ഓണേഴ്സ് അസോസിയേഷെൻറ സെക്രട്ടറിയും ഷാർജയിലെ മാലിക് മുഹമ്മദ് പ്രിൻറിങ് പ്രസിെൻറയും അൽ മിസ്ബാഹ് അഡ്വർടൈസിങ്ങിെൻറയും ഉടമയുമാണ്.