ചെങ്ങന്നൂർ: ചെന്നിത്തല കളരിക്കൽ ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ചെന്നിത്തല തെക്ക് കരിമ്പിൽ വീട്ടിൽ വി. ദാമോദരന്‍പിള്ള (96) നിര്യാതനായി. പി.എൻ. പണിക്കരുമൊന്നിച്ച് ഗ്രന്ഥശാലാപ്രസ്ഥാനം രൂപവത്കരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു. ചെന്നിത്തല ദേശാഭിമാനി ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. സംസ്കൃത ഭാഷയിൽ അഗാധ ജ്ഞാനമുണ്ടായിരുന്നു. മലയാളവേദി സാംസ്കാരിക സമിതി, മാന്നാർ ഉള്ളൂര്‍ സ്മാരക സാംസ്കാരിക സമിതി, മാവേലിക്കര ശാരദാമഠം എന്നീ സംഘടനകളിൽ നിറസാന്നിധ്യമായിരുന്നു. കവിയും അക്ഷരശ്ലോക പണ്ഡിതനുമായിരുന്ന ഇദ്ദേഹം ചെന്നിത്തല എൻ.എസ്.എസ് കരയോഗം പ്രസിഡൻറായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. അമ്മിണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: സുജാത, സുരേഷ് ഡി. പിള്ള (റിട്ട. എയര്‍ ഇന്ത്യ എൻജിനീയർ), അനന്തകുമാർ (റിട്ട. കമാൻഡർ, ഇന്ത്യന്‍ നേവി), അനിതകുമാരി (റിട്ട. അധ്യാപിക, എസ്.ഡി.പി.വൈ.ബി.എച്ച്.എസ്.എസ്, പള്ളുരുത്തി). മരുമക്കൾ: ശങ്കരന്‍കുട്ടി കുറുപ്പ് (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്സ്), രാജശ്രീ എസ്. പിള്ള (അസി. പ്രഫസർ, മുംബൈ), ലതാ അനന്ത്, ഡോ. വി. ശ്രീകുമാർ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഹിൻഡാൽകോ, കളമശ്ശേരി).