ആലപ്പുഴ: വള്ളത്തിൽനിന്ന് വീണ് ബോട്ട് ഡ്രൈവർ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് വലിയവീട്ടിൽ ബി.സി തങ്കച്ചനാണ് (50) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വള്ളത്തിൽ പോകുേമ്പാൾ പൊട്ടനാറിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. പ്രദേശവാസികൾ കണ്ടതോടെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വൈകീട്ട് 6.30ന് മൃതദേഹം കിട്ടി. പൊലീസ് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്ര സായ് സെൻററിലെ ബോട്ട് ഡ്രൈവറാണ്. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: കല. മക്കൾ: അനുരഞ്ജിനി, അഭിനവ്.