അരൂർ: ബൈക്കിടിച്ച് പരിക്കേറ്റ് മൂന്നര മാസമായി ചികിത്സയിലിരുന്ന അരൂർ കാട്ടിത്തറ (പിള്ളേർകാട്ടിൽ) ആൻറണി ഡെനീഷ് (36) മരിച്ചു. ദേശീയപാതയിൽ എരമല്ലൂർ കവലക്ക് സമീപം ജൂലൈ അഞ്ചിനായിരുന്നു അപകടം. ജയിംസിെൻറ മകനായ ആൻറണി ഡെനീഷ് ഓട്ടോ ഡ്രൈവറാണ്. കോട്ടയം മെഡിക്കൽ കോളജ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ്, വൈക്കം ഇന്തോ- അമേരിക്കൻ ആശുപത്രി, എറണാകുളം സറാഫ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. പരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു. ഭാര്യ: ആലീസ്. മക്കൾ: നിയ, എയ്ഡൻ, സ്നേഹ. സംസ്കാരം പിന്നീട്.