അമ്പലപ്പുഴ: ഭർത്താവ് മരിച്ച് നാലാം ദിവസം ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. വണ്ടാനം കിഴക്ക് തയ്യിൽ കുഞ്ഞിക്കോയയുടെ ഭാര്യ ഖദീജാബീവിയാണ് (81) മരിച്ചത്. ഇരുവരും കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുഞ്ഞിക്കോയ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരിച്ചത്. ചികിത്സയിലിരുന്ന ഖദീജാബീവി വെള്ളിയാഴ്ച രാവിലെയും മരിച്ചു. മക്കൾ: മുഹമ്മദ് കബീർ, അബൂബക്കർ രാജ, ഉമ്മർകുഞ്ഞ്, മുഹമ്മദ് നവാസ്, നസീർ, ഷെജീറ, ആബിദ. മരുമക്കൾ: സൗജ, നിസ, സജി, റംല, നിസ, നാസർ, ഹക്കീം. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു.