കോവളം: പുളിങ്കുടി ആഴിമല തീരത്തിനടുത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.ആഴിമല ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പൊതുജനങ്ങൾ കുളിക്കാൻ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടത്. 55 വയസ്സ് തോന്നിക്കുന്ന മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. നെറ്റിയിൽ മുറിവുള്ളതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് യൂനിറ്റെത്തി പുറത്തെടുത്ത മൃതദേഹം നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.