തിരുവല്ല: വീടിന് സമീപത്തെ ജലാശയത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയ അപസ്മാര ബാധിതനായ യുവാവിനെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊടിയാടി മഠത്തുശ്ശേരിൽ വീട്ടിൽ പരേതനായ തോമസിെൻറയും മറിയമ്മയുടെയും മകൻ ടോണി ജോർജ് തോമസാണ് (29) മരിച്ചത്. പൊടിയാടി മംഗളോദയം സ്കൂളിന് സമീപത്തെ മുട്ടുക്കുഴിയിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ച വൈകീട്ട് മൂേന്നാടെയാണ് ടോണി മീൻ പിടിക്കാൻ പോയത്. രാത്രി ഏറെ വൈകിയും തിരികെ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പുളിക്കീഴ് െപാലീസിൽ വിവരം അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതോടെ പുളിക്കീഴ് െപാലീസെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങൾ: ലിജു, ലിൻസൺ, ലിജി, ലിറ്റി, സൂസൻ. സംസ്കാരം പിന്നീട്.