റാന്നി: പെരുനാട് മാടമണ്ണിൽനിന്ന് കാണാതായ വയോധികെൻറ മൃതദേഹം പമ്പാനദിയിൽ റാന്നി ഉപാസന കടവിന് താഴെ കണ്ടെത്തി. പെരുനാട് മാടമൺ ചൂരപ്ലാക്കൽ ശിവനാണ് (62) മരിച്ചത്.
വ്യാഴാഴ്ചയാണ് ഇയാളെ കാണാതായത്. വള്ളക്കടവിനുസമീപം കുളിക്കാനിറങ്ങിയതായി പറയുന്നു. ഇദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലിനിടെ ഡിങ്കി മറിഞ്ഞ് പത്തനംതിട്ട അഗ്നിരക്ഷാ യൂനിറ്റിലെ ജീവനക്കാരൻ വ്യാഴാഴ്ച മരിച്ചിരുന്നു.