അമ്പലപ്പുഴ: അർബുദത്തെതുടർന്ന് ചികിത്സയിൽ കഴിഞ്ഞ വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14ാം വാർഡ് ആദ്യപാഠം ജങ്ഷന് സമീപം പുതുവൽ വീട്ടിൽ വാസുദേവനാണ് (71) മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ശ്രീമതി. മക്കൾ: സുരേഷ്, മുരളി, സുജാത, സുഷമ. മരുമക്കൾ: വാസന്തി, മിനി, സന്തോഷ് കുമാർ, സുനിൽകുമാർ.