തിരുവനന്തപുരം: റിട്ട. ഗൈനക്കോളജി വിഭാഗം ഡയറക്ടർ ഡോ. എലിസബത്ത് ഐപ്പ് (90) നിര്യാതയായി. എൺപതുകളിൽ ലാപ്രോസ്കോപ്പിക് സ്റ്റെറിലൈസേഷൻ മെഡിക്കൽ കോളജുകളിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകി. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം കോസ്മോപോളിറ്റൻ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചേപ്പാട്ട് പുളിമൂട്ടിൽ കൊട്ടക്കാട്ടു ഭവനത്തിലെ പ്രാർഥകൾക്കുശേഷം ചേപ്പാട്ട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പരേതനായ ഡോ. പി.ടി. ഐപ്പിെൻറ ഭാര്യയാണ്. അയിരൂർ കുരുടമണ്ണിൽ കുടുംബാംഗം. മക്കൾ: ഡോ. തോമസ് ഐപ്പ് (പ്രഫസർ ന്യൂറോളജി മേധാവി തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ. മേരി ഐപ്പ് (അഡീഷനൽ പ്രഫസർ, പീഡിയാട്രിക് ന്യൂറോളജി, തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ. മാത്യു ഐപ്പ് (അഡീഷനൽ പ്രഫസർ, കാർഡിയോളജി, തിരുവനന്തപുരം മെഡിക്കൽ കോളജ്) മരുമക്കൾ: ആനി തോമസ്, ഡോ. ജോർജ് കോശി (റിട്ട. കാർഡിയോളജി), ഡോ. എലിസബത്ത് മാത്യു ഐപ്പ് (അഡീഷനൽ പ്രഫ. ആർ.സി.സി, തിരുവനന്തപുരം).