എലങ്കമൽ: ദീർഘകാലം ഊട്ടേരി ജുമാ മസ്ജിദ്, എലങ്കമൽ മസ്ജിദുൽ ഇസ്ലാഹ് എന്നിവിടങ്ങളിൽ മുഅദ്ദിനായി പ്രവർത്തിച്ച കുന്നുമ്മൽ പര്യയ്കുട്ടി (95) നിര്യാതനായി. ഊട്ടേരി, കാരയാട്, വാകമോളി, എലങ്കമൽ പ്രദേശങ്ങളിൽ മദ്രസ അധ്യാപകനായി പ്രവർത്തിട്ടുണ്ട്. ഭാര്യ: പരേതയായ റുഖിയ്യ. മക്കൾ: മൊയ്തീൻ (നാഷനൽ സ്റ്റോഴ്സ്, പള്ളിയത്ത് കുനി), ഫാത്തിമ, ജമീല, പരേതയായ നഫീസ. മരുമക്കൾ: പോക്കർ, മൊയ്തീൻ, മജീദ് (ബഹ്റൈൻ), ബീവി. സഹോദരങ്ങൾ: പരേതരായ ഫാത്തിമ, കദീശ, അമ്മത് മുസ്ലിയാർ, മായൻ മൗലവി.