മായനാട്: മുണ്ടിക്കൽ താഴം പടിക്കൽ മീത്തൽ ബിന്ദു നിവാസിൽ പി.എം. ബാലൻ (76) നിര്യാതനായി. മെഡിക്കൽ കോളജിൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ് ചുമതല വഹിച്ചിരുന്നു. ഭാര്യ: രമാദേവി. മകൾ: ബിന്ദു. മരുമകൻ: പി.ടി. രത്ന സിങ് (മൂഴിക്കൽ വിരുപ്പിൽ പീടിക ഉമ്മറത്ത്). സഹോദരങ്ങൾ: ശാരദ, ബാപ്പുക്കുട്ടി, പുഷ്പ, പരേതനായ ഭാസ്കരൻ.