മാവേലിക്കര: തെക്കേക്കര വാത്തികുളം അജീഷ് വില്ലയിൽ അജീഷ് (ബിനു-43) തായ്ലൻഡിൽ മരിച്ചു. ഏഴുവർഷമായി ഇവിടെ ഇലക്ട്രോണിക്സ് എൻജിനീയറാണ്. വിനോദയാത്രക്കിടെ ശനിയാഴ്ച വൈകീട്ട് വെള്ളത്തിൽ വീണ് തല കല്ലിലിടിച്ചായിരുന്നു മരണം. സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും. ഭാര്യ: പദ്മജ തമ്പി (തിരുവനന്തപുരം ടെക്നോപാർക്കിൽ എൻജിനീയർ). മകൾ: ഗൗരി.