ഹരിപ്പാട്: ഹോട്ടൽ തോഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി കൊച്ചുകറുകത്തറയിൽ ജി. ശ്രീകുമാർ (വേണു -52) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ആലപ്പുഴ ചാത്തനാട് പൊതു ശ്മശാനത്തിൽ. പനി ബാധിച്ചതിനെത്തുടർന്ന് 17ാം തീയതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തുകയും പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആകുകയും മംഗലം കോവിസ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 5.30ന് മരിച്ചു. കുമാരപുരം പഞ്ചായത്ത് ജങ്ഷനിലെ ഹോട്ടൽ തൊഴിലാളിയായിരുന്നു. മാതാവ്: ചന്ദ്രിക. ഭാര്യ: സുപ്രഭ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി. മരുമകൻ: ആനന്ദ്.