റാന്നി: സ്വകാര്യ റബർ നഴ്സറി ഡ്രൈവർ 11 കെ.വി ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇളംകുളം അറയ്ക്കൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ എ.ജി. പ്രദീപാണ് (39) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15 ഒാടെയാണ് അപകടം.
റാന്നി പഴവങ്ങാടി മാടത്തുംപടിയിലെ പനച്ചിമൂട്ടിൽ റബർ നഴ്സറിയിലെ ഷെഡിെൻറ ടാർപോളിൻ കമ്പികൊണ്ട് ഉയർത്തി മാറ്റുന്നതിനിടെ ലൈനിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയശേഷം മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് ഫലം നെഗറ്റിവാണ്. പോസ്റ്റ്േമാർട്ടം ചൊവ്വാഴ്ച നടക്കും. മാതാവ്: കുമാരി. ഭാര്യ: അശ്വതി. മക്കൾ: ആരാധ്യ, അഖില, അനശ്വര (മൂവരും ഇളങ്ങുളം കെ.വി.എൽ.പി.ജി സ്കൂൾ). റാന്നി പൊലീസ് നടപടി സ്വീകരിച്ചു.