അടൂര്‍: ഏഴംകുളം കുളത്താപ്പള്ളില്‍ (സാബു കോട്ടേജ്) ടി. സുലൈമാന്‍ (81) നിര്യാതനായി. പന്തളം എ.ഇ.ഒ, അടൂര്‍ ഗവ. ബി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് അധ്യാപകന്, നെടുമണ്‍ ഗവ. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍, ഏഴംകുളം മുസ്ലിം ജമാഅത്ത് പരിപാലന സമിതി മുന്‍ പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അല്‍ അന്‍സാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയാണ്. ഭാര്യ: കുണ്ടറ ഇരിപ്പയില് കുടുംബാംഗം സുബൈദ ബീവി. മക്കള്‍: സാബിര്‍ ഹുസൈന് (അഡീഷനല്‍ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സബീന (അധ്യാപിക). മരുമക്കള്‍: ബി.എസ്. സീമ (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ശരീഫ് (അസി. കമീഷണര്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി).