ആലപ്പുഴ: തൊടിയൂർ പഞ്ചായത്ത് വെളുത്തമണൽ മുസ്ലിയാർ ഹൗസിൽ പരേതനായ സെയ്താലി മുസ്ലിയാരുടെ മകളും പരേതനായ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യയുമായ നബീസ ബീവി (89) നിര്യാതയായി. കുറ്റിയ്യത്ത് കുടുംബാഗമാണ്. മക്കൾ: സൗദ ബീവി, നസീർ ഖാൻ (ഖാൻസ്) അബ്ദുൽ കഹാർ, എ.എ. അസീസ് (മുൻ പഞ്ചായത്ത് അംഗം), റംല ബീവി, പരേതരായ സൈനബ കുഞ്ഞ്, താജുന്നിസ. മരുമക്കൾ: ബഷീർകുട്ടി, ഖാദർ കുഞ്ഞ്, ഇസ്മായിൽ, സുഹ്റ ബീവി, നസീമ, സബീന. പരേതനായ നജ്മുദ്ദീൻ.