ചേർത്തല: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കടക്കരപ്പള്ളി ഒമ്പതാം വാർഡ് ശ്രീനിലയത്തിൽ പരേതനായ സി.ആർ. ശ്രീധരെൻറ ഭാര്യ കെ. സുശീലാമ്മയാണ് (73) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. മക്കൾ: കുസുമം, അനിൽകുമാർ, രാജലക്ഷ്മി. മരുമക്കൾ: മോഹൻദാസ്, സജിറാം, സംഗീത.