തൃക്കുന്നപ്പുഴ: കടൽത്തീരത്ത് വയോധികെൻറ മൃതദേഹം കണ്ടെത്തി. പതിയാങ്കര പള്ളിമുക്കിന് പടിഞ്ഞാറ് കടൽത്തീരത്താണ് ചൊവ്വാഴ്ച രാവിലെ 70 വയസ്സ് തോന്നിക്കുന്ന അജ്ഞാതെൻറ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചയോ തിങ്കളാഴ്ച വൈകീട്ടോ കടലിൽ വീണതാവാമെന്നാണ് െപാലീസ് നിഗമനം. 160 സെ.മീ. ഉയരമുണ്ട്. ഇരുനിറം, വയറ്റിൽ ശസ്ത്രക്രിയ നടത്തിയതിെൻറ അടയാളമുണ്ട്. ശരീരത്തിൽ വെളുത്ത പാടുകളും ഉണ്ട്. കൈയിൽ സ്വർണനിറത്തിെല മോതിരവുമുണ്ട്. തോട്ടപ്പള്ളി കോസ്റ്റൽ െപാലീസ് തുടർ നടപടി സ്വീകരിച്ചു.