പത്തനംതിട്ട: കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കാർ ഓടിച്ചിരുന്ന വഞ്ചികപ്പൊയ്ക പൂവപ്പള്ളിൽ കുര്യൻ പി. തോമസാണ് (74) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.45ഓടെ കൊന്നമൂട് -വഞ്ചികപ്പൊയ്ക റോഡിലായിരുന്നു അപകടം. ശക്തമായ മഴയുണ്ടായിരുന്നു. കയറ്റം കയറി വരുമ്പോൾ കാർ നിയന്ത്രണംവിട്ടതാണെന്ന് കരുതുന്നു. തലകീഴായ് മറിഞ്ഞ കാറിെൻറ ചില്ലുകൾ തകർത്താണ് കുര്യനെ പുറത്തെടുത്തത്. ഭാര്യ: ലീലാമ്മ. മക്കൾ: ജൂലി, ജിജി (ഇരുവരും യു.എസ്.എ), ജിനി (കാനഡ), ജയ്മോൾ. മരുമക്കൾ: ജോജി, അനു (ഇരുവരും യു.എസ്.എ), മാർക്ക് (കാനഡ), ഗോഡ്ലി (ഖത്തർ).