ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽനിന്ന് തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറ്റിച്ചിറ വീട്ടിൽ ബിജുവിെൻറ ഭാര്യ സജിതയാണ് (38) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പിൽ വെള്ളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചപ്പോൾ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
വള്ളത്തിെൻറ എൻജിനിൽ ഒഴിക്കാൻ സമീപം സൂക്ഷിച്ചിരുന്ന പെട്രോൾ തെറിച്ചതും അപകടത്തിെൻറ ആഘാതം കൂട്ടി. ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലേക്ക് മാറ്റി. ബുധനാഴ്ച മരിച്ചു. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായ ബിജുവാണ് ഭർത്താവ്. മക്കൾ: വർഷ, അഭിനവ്.