ചാരുംമൂട്: മരത്തിൽ നിന്നുവീണ് തൊഴിലാളി മരിച്ചു. പാലമേൽ പയ്യനല്ലൂർ കല്ലുവിള തെക്കതിൽ ശിവൻകുട്ടിയാണ് (52) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. മരംവെട്ട് തൊഴിലാളിയായ ശിവൻകുട്ടി സമീപ പ്രദേശമായ പള്ളിക്കലിൽ മരം വെട്ടുന്നതിനിടെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വസന്ത. മക്കൾ: സുജിത, വിശാഖ്. മരുമകൻ: ബിജു.