ആറ്റിങ്ങൽ: ദേശീയപാതയിൽ കാറും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വഞ്ചിയൂർ കോട്ടക്കൽ വിഷ്ണു ഭവനിൽ സുരേഷ് ബാബു (57) ആണ് മരിച്ചത്.
ആലംകോട് പുളിമൂട് ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച വൈകീട്ട് നാേലായോടെയായിരുന്നു അപകടം. സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ സ്കൂട്ടറിൽ പോകവേ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുജ. മക്കൾ: വിഷ്ണു, കാർത്തിക. മരുമകൻ: നിവിൽ ദാസ്.