കാട്ടാക്കട: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളറട കിളിയൂർ തുടയ്ക്കോട് ബൈജു ഭവനിൽ ഐ.പി. ബൈജു(37)വാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിലെ കണ്ടക്ടറാണ്.കാട്ടാക്കട-മലയിന്‍കീഴ് റോഡില്‍ കിള്ളി പള്ളിക്ക് സമീപം ബുധനാഴ്ച പകൽ രണ്ടരയോടെയാണ് അപകടം. വെള്ളറടനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബൈജു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി ബൈജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനാനായില്ല. ഭാര്യ: രാജി (ഡാലുംമുഖം ഗവ. എൽ.പി സ്കൂൾ). മകൻ: ചന്ദ്രദേവ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.