ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു
കാട്ടാക്കട: വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടെ കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാഴിച്ചല്‍ പേരെക്കോണം വിയ്യക്കോണം റോഡരികത്ത് വീട്ടിൽ രതീഷ് കുമാര്‍ (33) ആണ് മരിച്ചത്. ഒറ്റശേഖരമംഗലത്ത് പുല്ലച്ചല്കോണത്ത് വൈദ്യുതി ലൈനില്‍ ജോലി ചെയ്യവെയാണ് അപകടമുണ്ടായത്. കരാറുകാരനും മറ്റ് തൊഴിലാളികളുമായി വൈദ്യുതി തകരാര്‍ പരിഹരിക്കാനായി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കവെ വൈദ്യുതി പ്രവഹിച്ചാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം. എന്നാൽ ലൈനില്‍ ജോലിചെയ്യുന്നതിനു മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കാതെയാണ് പണികള്‍ ചെയ്യിച്ചതെന്ന് സഹോദരന് ആര്യന്‍കോട് പൊലീസ് സ്േറ്റഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഭാര്യ: സുമി. മകള്‍: ആത്മീയ