മസ്കത്തിൽ ഹൃദയാഘാതമൂലം മരിച്ചു
കോവളം: വിഴിഞ്ഞം സ്വദേശി മസ്കത്തിൽ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ ദാസൻ-കൊച്ചുത്രേസ്യ ദമ്പതികളുടെ മകനായ ക്രിസ്തുദാസൻ (26) ആണ് മരിച്ചത്. മസ്കത്തിലെ അൽമ്യാസൻ ഇൻറഗ്രേറ്റഡ് ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിയിലെ എ.സി മെക്കാനിക്കാണ്. ചൊവ്വാഴ്ച രാത്രി ജോലികഴിഞ്ഞ് മുറിയിലെത്തി ഉറങ്ങാൻ കിടന്ന ക്രിസ്തുദാസൻ ബുധനാഴ്ച രാവിലെ ആയിട്ടും ഉണരാത്തതിനെ തുടർന്ന് ഒപ്പം ജോലിചെയ്യുന്നവർ റൂമിലെത്തി തട്ടിവിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി വിവരം ലഭിച്ചതായും മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
സഹോദരങ്ങൾ: ഷൈനിജോസഫ്, ആൻറണി ദാസൻ.