അമ്പലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 17ാം വാർഡ് മംഗലത്ത് ഹരിജൻ കോളനിയിൽ മോഹനനാണ് (56) ബുധനാഴ്ച രാവിലെ ആറോടെ മരിച്ചത്. അർബുദ ബാധയെത്തുടർന്ന് മാസങ്ങളായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ദീപ, ദിലീപ്. മരുമകൻ: വിപിൻ കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ആലപ്പുഴ വലിയ ചുടുകാട് പൊതു ശ്മശാനത്തിൽ.