ആലപ്പുഴ: പള്ളിയിലേക്ക് പോയ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കനാൽ വാർഡ് അരേശ്ശേരി ചെറിയാെൻറ (രാജുവിെൻറ) ഭാര്യ മേരി ഗ്രേസാണ് (ഷീജ -45) മരിച്ചത്.
ആലപ്പുഴ-എറണാകുളം പാതയിൽ കാഞ്ഞിരംചിറ ബാപ്പു വൈദ്യർ ലെവൽ ക്രോസിന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം.
മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. മകൻ: അതുൽരാജ്.