ആറ്റിങ്ങല്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവനവഞ്ചേരി തെരുവ് ജങ്ഷന് അജിം മന്‍സിലില്‍ അബ്ദുല്‍ അസീസ് (72) മരിച്ചു. രണ്ടാഴ്ച മുമ്പ് വൃക്ക രോഗത്തെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: സുബൈദാ ബീവി. മക്കള്‍: അജീം, സോഫിദ, അമീര്ഖാന്. മരുമക്കള്‍: ഷീബ, സുല്‍ഫി, സംന. മൃതദേഹം കൊവിഡ് പ്രോട്ടോേകാള് പാലിച്ച് അവനവഞ്ചേരി മുസ്ലിം ജമാഅത്തില്‍ ഖബറടക്കി.