നേമം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിളപ്പില്‍ശാല കാവുവിള പുത്തന്‍വീട്ടില്‍ ലളിത (65) വെള്ളിയാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണ ലളിതയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു. ഭര്‍ത്താവ്: ഗോപാലന്. മക്കള്‍: ബിന്ദു, സിന്ധു, ബിജു. മരുമകന്: സതീഷ് കുമാര്‍.