തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ഡ്രൈവര്‍ രവികുമാര്‍ (54) നിര്യാതനായി. ലോകഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച അക്കാദമി ടൂറിങ് ടാക്കീസ് സംഘത്തിെൻറ മുഖ്യസാരഥിയായിരുന്നു. 2000 മുതല്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്തുവരുന്ന രവികുമാര്‍ ചലച്ചിത്രപ്രദര്‍ശനങ്ങളുടെയും പ്രാദേശിക മേളകളുടെയും സംഘാടകനും സഹായിയുമായിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. ഭാര്യ: ശോഭ. മക്കള്‍: ജഗന് മോഹന്‍, ഗായത്രി മോഹന്‍. നിര്യാണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സെക്രട്ടറി സി. അജോയ് എന്നിവര്‍ അനുശോചിച്ചു.