ആലപ്പുഴ: ദേശീയപാതയിൽ പാതിരപ്പള്ളി ഹോംകോയുടെ മുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവല്ല ചുമത്ര പുത്തൻപുരയിൽ ബാലുവിെൻറ മകൻ നബിൻ ബാലുവാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.50നാണ് അപകടം.
അർത്തുങ്കലിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നെത്തി മീൻ കയറ്റിവന്ന ലോറിയിൽ ഇടിക്കുകയായിരുെന്നന്ന് സൗത്ത് പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലുമിനിയം ഫാബ്രിക്കേഷൻ ജോലിയാണ്. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം സംസ്കരിക്കും. മാതാവ്: മോളി. ഭാര്യ: പ്രഭ. ഏകമകൻ: വിച്ചു (നാല്). സഹോദരങ്ങൾ: ഉമേഷ്, കെബിൻ. സംസ്കാരം പിന്നീട്.