റാന്നി: റാന്നിയിൽ വീട്ടമ്മ താലൂക്ക് ആശുപത്രിയിൽ മരിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തോട്ടമൺ മൂത്തേടത്ത് മേപ്രത്ത് വിജയകുമാറിെൻറ ഭാര്യ അനിതകുമാരിയാണ് (51) മരിച്ചത്. മക്കൾ: അനു, അതുൽ, അഭിജിത്ത്. മരുമകൻ: അശോക് കുമാർ. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.