കാട്ടാക്കട: കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കള്ളിക്കാട് മൈലക്കര മങ്കാരമുട്ടം രഞ്ചിത് ഭവനില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ രാമകൃഷ്ണകുറുപ്പ് (68) ആണ് മരിച്ചത്. ഹൃദ്രോഗിയായ കുറുപ്പിന് ശനിയാഴ്ച വൈകീട്ട് ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സി.പി.എം കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ: കുമാരി. മക്കള്‍: രഞ്ചിത് (എക്സൈസ്), സമ്പത്ത് (വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്) ശരത്. മരുമക്കള്‍: രോഹിണി, ശ്രീസ, സൗമ്യ.