ചെങ്ങന്നൂർ: വിമുക്തഭടനെ പമ്പയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുരട്ടിക്കാട് ആറാം വാർഡ് തൃക്കുരട്ടി ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ കളീക്കൽ വീട്ടിൽ കൃഷ്ണൻ നായർ-സരസ്വതിയമ്മ ദമ്പതികളുടെ മകൻ ഹരികുമാറാണ് (52) മരിച്ചത്. മാന്നാർ മുസ്ലിം പള്ളിക്ക് സമീപം പമ്പയാറ്റിൽ തച്ചേരിൽ കടവിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ മുതൽ ഹരികുമാറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ െപാലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഹരിത, ഹരിത്ത് (പ്ലസ് ടു വിദ്യാർഥി). മരുമകൻ: വിപിൻ.