ഹരിപ്പാട്: കുടുംബം സഞ്ചരിച്ച കാർ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തിൽ വാസുദേവൻ നായരുടെ ഭാര്യ രേണുക ദേവിയാണ് (54) മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. അപകടം നടന്ന ദിവസം മകൾ അഞ്ജു വി. ദേവ് (26) മരിച്ചിരുന്നു. വാസുദേവൻ നായരും മകൻ അരുണും പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലം ശൂരനാട്ടുനിന്ന് അഞ്ജുവിെൻറ ഭർത്താവ് സുധീഷിെൻറ പെരുമ്പാവൂരിലെ വീട്ടിലേക്ക് പോകവേയാണ് അപകടം.