ചെങ്ങന്നൂർ: മാന്നാർ-തട്ടാരമ്പലം റോഡിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാന്നാർ ഇരമത്തൂര്‍ 18ാം വാർഡിൽ പൊതുവൂര്‍ മണപ്പുറത്ത് വീട്ടില്‍ പൊന്നപ്പന്-ലീല ദമ്പതികളുടെ മകന് സജീവനാണ് (45) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചെന്നിത്തല ഇരമത്തൂര്‍ പണിക്കരോടത്ത് കുരിശുംമൂട് കവലയിലായിരുന്നു അപകടം. ഭാര്യ: സുജാത. മക്കള്‍: ആദിത്യന്, ആദിത്യ, ആകാശ്.