പന്തളം: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പന്തളം മങ്ങാരം ആഷിഖ് മൻസിലിൽ അബ്ദുല്ല ഷുഹൈബിെൻറയും സൈറാബാനുവിെൻറയും മൂത്ത മകൻ ആഷിഖാണ് (23) മരിച്ചത്. ജൂൺ 29ന് എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ആഷിഖ് ഓടിച്ച് ബൈക്കും എതിർദിശയിൽനിന്ന് വന്ന കാറും കൂടിയിടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: അൻഷാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മങ്ങാരം മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.