ചെങ്ങന്നൂർ: സെൻട്രൽ കോൾ ലിമിറ്റഡ് റിട്ട. സീനിയർ ക്ലർക്ക് വെൺമണി, വേലൻ മാരേത്ത് പുത്തൻ ബംഗ്ലാവിൽ വി.എം. ചാക്കോ (പാപ്പച്ചൻ -80) നിര്യാതനായി. ഭാര്യ: കുറ്റൂർ ഓതറ പൊയ്കയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: റെജി (ബഹ്ൈറൻ) റോയി, റെനി (യു.കെ) റീന (കുവൈത്ത്). മരുമക്കൾ: സുജ (ബഹ്റൈൻ) ആൻസി, സിന്ധു (യു.കെ), റെക്സി (കുവൈത്ത്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെൺമണി സെഹിയോൻ മാർത്തോമാ പള്ളി സെമിത്തേരിയിൽ.